Rahul Mamkootathil 
Kerala

രാഹുലിന് കുരുക്ക് മുറുകുന്നു; വ്യാജ തിരിച്ചറിയൽ കാർഡ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിയതിന്‍റെ പേരിൽ റിമാൻഡിലായ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കുരുക്ക് മുറുക്കാൻ പൊലീസ്. സെക്രട്ടേറിയേറ്റ് സമരക്കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെ, യൂത്ത് കോണ്‍ഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിലും നടപടി കടുപ്പിക്കാനാണ് പൊലീസിന്‍റെ നീക്കം. കേസ് ക്രൈംബ്രാഞ്ചിനു കൈമാറി ഉടന്‍ ഉത്തരവ് ഇറങ്ങും.

അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ ജില്ലാ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ ഉച്ചയോടെയാണ് രാഹുൽ ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. അപേക്ഷയ്ക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ട്. പൂജപ്പുര ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഹുലിനെ അഡ്മിഷൻ സെല്ലിൽനിന്നു സെല്ലിലേക്കു മാറ്റി.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു