ഗുണ്ടാബന്ധം ആരോപിച്ച് സസ്പെൻഡ് ചെയ്ത ഡിവൈഎസ്പിമാരെ തിരിച്ചെടുത്തു 
Kerala

ഗുണ്ടാബന്ധം ആരോപിച്ച് സസ്പെൻഡ് ചെയ്ത ഡിവൈഎസ്പിമാരെ തിരിച്ചെടുത്തു

കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇവരെ സസ്പെൻഡ് ചെയ്തത്

തിരുവനന്തപുരം: ഗുണ്ടാബന്ധം ആരോപിച്ച് സസ്പെൻഡ് ചെയ്ത ഡിവൈഎസ്പിമാരെ തിരിച്ചെടുത്തു. ഡിവൈഎസ്പിമാരായ പ്രസാദ്, ജോൺസൺ എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇവരെ സസ്പെൻഡ് ചെയ്തത്. പാറ്റൂർ ഗുണ്ടാ ആക്രമണത്തിന് പിന്നാലെയായിരുന്നു പൊലീസിന് ഗുണ്ടാബന്ധം ഉണ്ടെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയായിരുന്നു നടപടി.

വകുപ്പുതല നടപടി പൂർത്തിയാക്കിയതോടെയാണ് ഇരുവരേയും സർവീസിൽ തിരിച്ചെടുത്തത്. ഡിവൈഎസ്പി പ്രസാദിന്‍റെ ഒരു ഇൻഗ്രിമെന്‍റും ജോൺസണിന്‍റെ രണ്ട് ഇൻഗ്രിമെന്‍റും റദ്ദാക്കിയിട്ടുണ്ട്.

ജന്മദിനാഘോഷത്തിനിടെ വിദ്യാർഥി അബദ്ധത്തിൽ സ്വയം വെടിവച്ചു മരിച്ചു

മുനമ്പം വിഷയം; തർക്ക പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം

സന്തോഷ് ട്രോഫി: ലക്ഷദ്വീപിനെ ഗോൾക്കടലിൽ മുക്കി കേരളം

ചൂണ്ടുവിരലിലല്ല; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മഷി പുരട്ടുക ഇടത് നടുവിരലിൽ

പാലക്കാട് അമിത വേഗത്തിലെത്തിയ കാറിടിച്ച് വയോധികർക്ക് ദാരുണാന്ത്യം; ഡ്രൈവർ പൊലീസ് പിടിയിൽ