Kerala

കോഴിക്കോട് പൊലീസ് ജീപ്പ് മറിഞ്ഞു; എസ്ഐ ഉൾപ്പെടെ 4 പൊലീസുകാർക്ക് പരിക്ക്

പരിക്കേറ്റവരെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: കായണ്ണ മെട്ടന്തറ ജംക്ഷനിൽ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം. പേരാമ്പ്ര സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത്. ശനിയാഴ്ച്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം. എസ്ഐ അടക്കം വാഹനത്തിലുണ്ടായിരുന്ന നാലുപേർക്കും പരിക്കേറ്റിട്ടുണ്ട്.

പേരാമ്പ്ര പൊലീസ് സബ് ഇൻസ്‍പെക്ടർ കെ. ജിതിൻ വാസ് (32), സിവിൽ പൊലീസ് ഓഫീസർമാരായ കൃഷ്ണൻ ( 52 ), അനുരൂപ് (37) ദിൽ ഷാദ് (37) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല.

ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്