കൊച്ചി: പൊലീസ് ഉദ്യോഗസ്ഥന്റെ കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയതായി പരാതി. എറണാകുളം ഹാർബർ പാലത്തിൽ വച്ച് കഴിഞ്ഞ ദിവസമാണ് കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ചുള്ളിക്കൽ സ്വദേശി വിമലിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
അപകടശേഷം നിർത്താതെ പോയ കാർ രണ്ടു കീലോമീറ്ററിനപ്പുറം ആളൊഴിഞ്ഞ സ്ഥലത്താണ് നിർത്തിയത്. ബൈക്കിലെത്തിയ രണ്ടു പേർ കാറിലുണ്ടായിരുന്നവരെ അപകടവിവരം അറിയിച്ചെങ്കിലും അവരോട് തട്ടിക്കയറുകയായിരുന്നു. വിമൽ തോപ്പുംപടി പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.