Kerala

ലിവിങ് ടുഗതർ പങ്കാളികളായ സുമയ്യയ്ക്കും അഫീഫയ്ക്കും പൊലീസ് സംരക്ഷണം; ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ലിവിങ് ടുഗതർ പങ്കാളികളായ സുമയ്യ ഷെറിനും സി.എസ്.അഫീഫയ്ക്കും പൊലീസ് സംരക്ഷണം നൽകാൻ ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി. പൊലീസ് സംരക്ഷണം തേടി ഇരുവരും നൽകിയ ഹർജിയിലാണ് ഉത്തരവ്. പുത്തൻകുരിശ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും കൊണ്ടോട്ടി സ്റ്റേഷൻ ഹൗസ് ഓഫിസർക്കുമാണ് കോടതി നിർദേശം നൽകിയത്.

മലപ്പുറം സ്വദേശികളായ ഇരുവരും രണ്ട് വർഷത്തോളമായി സൗഹൃദത്തിലാണ്. നേരത്തെ അഫീഫയുടെ മാതാപിതാക്കൾ തട്ടിക്കൊണ്ടു പോയെന്നാരോപിച്ച് സുമയ്യ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ അഫീഫ തനിക്ക് വീട്ടുികാർക്കൊപ്പം പോകാനാണ് ഇഷ്ടമെന്ന് പറഞ്ഞതിനെ തുടർന്ന് ഹൈക്കോടതി തീർപ്പാക്കിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി മുതൽ ഇരുവരും വീണ്ടും ഒന്നിച്ച് താമസിച്ചു തുടങ്ങി. തുടർന്നാണ് അഫീഫയുടെ മാതാപിതാക്കളിൽ നിന്നും കൂട്ടാളികളിൽ നിന്നും പൊലീസ് സംരക്ഷണം തേടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു