രാഹുൽ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണമെത്തിച്ചന്ന് പരാതി; കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ പരിശോധന 
Kerala

രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി അനധികൃതമായി പണമെത്തിച്ചെന്ന് പരാതി; കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ പരിശോധന

ചൊവാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം

പാലക്കാട്: നിയസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി അനധികൃതമായി പണമെത്തിച്ചെന്ന് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളിൽ പൊലീസ് പരിശോധന നടത്തി. ചൊവാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. പരിശോധനയ്ക്കിടെ സിപിഎം ബിജെപി നേതാക്കൾ സ്ഥലത്തെത്തിയതോടെ സംഘർഷാവസ്ഥയുണ്ടായി.

കോൺഗ്രസ് വനിതാ നേതാക്കളായ ബിന്ദു കൃഷ്ണയുടെയും, ഷാനിമോൾ ഉസ്മാന്‍റെയും മുറികളിൽ പൊലീസ് പരിശോധന നടത്തി. വനിതാ പൊലീസില്ലാതെ പരിശോധിക്കാൻ സമ്മതിക്കില്ലെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതി കൊടുക്കാൻ നേതാക്കൾ ആവശ‍്യപ്പെട്ടുവെങ്കിലും പൊലീസ് തയ്യാറായ്യില്ല.

വെളുപ്പിന് 3 മണിവരെ പരിശോധന നടന്നു. തുടർന്ന് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു. ബിജെപി പ്രവർത്തകരുടെ മുറിയിലും പരിശോധന നടന്നു. ബുധനാഴ്ച പാലക്കാട് യുഡിഎഫ് പ്രതിഷേധ ദിനം ആചരിക്കും. അതേസമയം തെരഞ്ഞെടുപ്പ് ചുമതലയുള്ള പൊലീസ് ഉദ‍്യോഗസ്ഥർ പോലും അറിയാതെയാണ് പരിശോധന നടത്തിയതെന്നും ഇതിനെ നിയമപരമായി നേരിടുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.

വിജയമുറപ്പിച്ച് ട്രംപ്; യുഎസിൽ വീണ്ടും റിപ്പബ്ലിക്കൻ യുഗം‌|Video

ലൈംഗികാതിക്രമക്കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്; പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കും

ജോർജിയയും പിടിച്ചു, സ്വിങ് സ്റ്റേറ്റുകളിൽ മുന്നേറി ട്രംപ്; പ്രസംഗം റദ്ദാക്കി കമല

പാലക്കാട് റെയ്ഡ്: വനിതാ കമ്മീഷനിൽ പരാതി നൽകി മഹിളാ കോൺഗ്രസ് പ്രവർത്തകർ

കടന്നൽ കുത്തേറ്റ് 110 വയസുകാരി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ