Dominic Martin, Blast site in kalamassery.  
Kerala

കളമശേരി സ്ഫോടനം: പ്രതിയുടെ മനോനില പരിശോധിക്കും, ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു

കൊച്ചി: കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്‍റെ മനോനില പരിശോധിക്കുമെന്ന് പൊലീസ്. പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചു. പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് വിശദമായി പരിശോധിച്ചു. ഏതാനും വർഷത്തെ വാട്സ്ആപ് ചാറ്റുകൾ സാമൂഹിക മാധ്യമ ഇടപെടലുകൾ എന്നിവയും പരിശോധിക്കുന്നുണ്ട്.

നിലവിൽ ഡൊമിനിക് മാർട്ടിന് ശാരീരിക , മാനസിക പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. എന്നാൽ പ്രതിയുടെ സ്വഭാവ സവിശേഷതകൾ പൊലീസിനെ ആശങ്കയിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രതിയുടെ മനോനില മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ വിലയിരുത്താനാണ് ശ്രമം.

അതേ സമയം മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിലുള്ള തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ പൊലീസ് സമർപ്പിച്ചിട്ടില്ല. സാക്ഷികൾ അടക്കം തിരിച്ചറിയൽ പരേഡിൽ പങ്കെടുക്കേണ്ടവരുടെ പട്ടക തയാറാക്കിയതിനു ശേഷമായിരിക്കും അപേക്ഷ നൽകുക.

സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നു പേരുടെ സ്ഥിതി ഇപ്പോഴും ഗുരുതരമാണ്. 16 പേരാണ് ഇപ്പോഴും ചികിത്സയിൽ തുടരുന്നത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു