എൻഎസ്എസ് നടത്തിയ നാമജപ ഘോഷയാത്രയിൽനിന്ന്. 
Kerala

നാമജപഘോഷയാത്ര; എൻഎസ്എസിനെതിരായ കേസ് പിൻവലിക്കും

അസി.പബ്ലിക് പ്രോസിക്യൂട്ടർ ആർ. മനുവാണ് നിയമോപദേശം നൽകിയത്

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ എൻഎസ്എസ് നടത്തിയ നാമജപഘോഷയാത്രക്കെതിരായ കേസ് പിൻവലിക്കാൻ നിയമോപദേശം. നാമജപഘോഷയാത്ര നടത്തിയവർ പൊതു മുതൽ നശിപ്പിച്ചിട്ടില്ല. കേസ് പിൻവലിക്കാനുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്നും പൊലീസ് അറിയിച്ചു. അസി. പബ്ലിക് പ്രോസിക്യൂട്ടർ ആർ. മനുവാണ് നിയമോപദേശം നൽകിയത്.

എൻഎസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാർ ഉൾപ്പെടെ കണ്ടാലറിയാവുന്നവർക്കെതിരെയെടുത്ത കേസ് പിൻവലിക്കണമെന്ന് നേരത്തെ എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കേസെഴുതി തള്ളുന്നത്. അതേസമയം കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുക എന്നത് ഏളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്.

അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവ് നടന്നില്ല; കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും

മണിപ്പൂരിൽ കലാപം രൂക്ഷം; ഇടപെട്ട് കേന്ദ്രം

പിടിയിലായത് കുറുവ സംഘം; സ്ഥിരീകരിച്ച് പൊലീസ്

വീണ്ടും ഇസ്രയൽ പ്രധാനമന്ത്രിയുടെ വീടിനും നേരെ ബോംബാക്രമണം: പതിച്ചത് ലൈറ്റ് ബോംബുകൾ

'വാട്സാപ്പ് പ്രമുഖി'നെ നിയമിച്ച് ബിജെപി; പരീക്ഷണം മധ്യപ്രദേശിൽ