ഉമേഷ് വള്ളിക്കുന്ന് 
Kerala

പൊലീസിന്‍റെ ഗുണ്ടാ ബന്ധം; മുഖ്യമന്ത്രിക്ക് കത്തയച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥരിലെ ഗുണ്ടാ ബന്ധത്തെ വിമർശിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച പൊലീസുകാരന് സസ്പെൻഷൻ. കോഴിക്കോട് സ്വദേശിൃ പത്തനംതിട്ട ആറന്മുള സ്റ്റേഷനിലെ സിനിയർ സിപിഒയായ ഉമേഷ് വള്ളിക്കുന്നിനെതിരേയാണ് നടപടി. മേലുദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചെന്നു കാട്ടിയാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. അനുമതിയില്ലാതെ മുഖ്യമന്ത്രിക്ക് കത്തയച്ചതിൽ ഉമേഷിനെതിരേ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഗുണ്ടയുടെ വീട്ടിൽ വിരുന്നിനു പോയ പൊലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുത്തതിൽ അഭിനന്ദനം അറിയിച്ചു കൊണ്ടാണ് ഉമേഷ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

''അവസാനത്തെ ഗുണ്ടാവിരുന്നല്ല നടന്നത്. ഇത്തരക്കാർ അനേകം സേനയ്ക്കകത്തുണ്ടെന്ന് ഡിജിപിയോ മുഖ്യമന്ത്രിയോ അറിയിന്നില്ല. കോടതി വിധി പ്രകാരം അറസ്റ്റുചെയ്ത കഞ്ചാവ് കേസ് പ്രതിയെ കോടതിയിൽ ഹാജരാക്കാതെ വീട്ടിലേക്കു പറഞ്ഞുവിട്ട ഉദ്യോഗസ്ഥർക്കു കീഴിലാണ് ഞാൻ ജോലിചെയ്യുന്നത്. വകുപ്പിലെ ആത്മഹത്യകളുടെ പെരുപ്പം മുഖ്യമന്ത്രി അറിയുന്നുണ്ടോ''- എന്നും ഇമെയിലിലുണ്ടായിരുന്നു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ