സ്കൂളിൽ പൂജ നടത്തുന്നു 
Kerala

സ്കൂളിൽ ബിജെപി നേതാക്കളുടെ പൂജ: റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്

സംഭവത്തിനെതിരേ സിപിഎം പ്രവർത്തകരും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചിരുന്നു

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ സ്കൂളിൽ ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ പൂജ നടത്തിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. കുന്നുമ്മൽ എഇഒയോടാണ് ഡയറക്‌ടർ റിപ്പോർട്ട് തേടിയിരിക്കുന്നത്. റിപ്പോർട്ട് ഇന്ന് തന്നെ മേലുദ്യോഗസ്ഥര്‍ക്ക് നൽകുമെന്നാണ് കുന്നുമ്മൽ എഇഒയുടെ നിർദേശം.

നെടുമണ്ണൂർ എൽപി സ്കൂളിലാണ് ചൊവ്വാഴ്ച രാത്രിയിൽ സ്ഥലത്തെ ബിജെപി പ്രവർത്തകർ പൂജ നടത്തിയത്. സ്കൂൾ മുറ്റത്ത് രാത്രിയിൽ കാറുകൾ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് നാട്ടുകാർ സ്കൂളിൽ പരിശോധന നടത്തിയപ്പോഴാണ് പൂജ നടത്തുന്നതായി കണ്ടെത്തിയത്.

സംഭവത്തിനെതിരെ സിപിഎം പ്രവർത്തകരും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു. തൊട്ടിൽപാലം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവം വിവാദമായതോടെ പൂജ നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂൾ മാനേജർ അരുണയുടെ മകൻ രുധീഷിന്‍റെ നേതൃത്വത്തിലാണ് പൂജ നടന്നത്. പൂജ നടന്നത് തന്‍റെ അറിവോടെയല്ലെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ടി.കെ. സജിത പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും