പി.പി. ദിവ്യ file
Kerala

പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും, തരംതാഴ്ത്തൽ നടപടി അംഗീകരിക്കുന്നു: പി.പി. ദിവ്യ

മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തന്‍റെ അഭിപ്രായമല്ലെന്ന് ദിവ്യ

കണ്ണൂര്‍: തന്‍റെ പ്രതികരണമെന്ന നിലയില്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തന്‍റെ അഭിപ്രായമല്ലെന്നും പറയാനുള്ളത് പാര്‍ട്ടി വേദികളിൽ പറയുമെന്നും പിപി ദിവ്യ. പാര്‍ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും പിപി ദിവ്യ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

'മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല.ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ എനിക്കു പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചു വന്ന രീതി. അത് തുടരും, എന്‍റെ പാര്‍ട്ടി സ്വീകരിച്ച നടപടി ഞാന്‍ അംഗീകരിക്കുന്നു. എന്‍റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു' - പി പി ദിവ്യ കുറിച്ചു.

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ പിപി. ദിവ്യയെ പാര്‍ട്ടി ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തിക്കൊണ്ടുള്ള നടപടി കഴിഞ്ഞദിവസമാണ് ഉണ്ടായത്. തനിക്കെതിരായ പാര്‍ട്ടി നടപടിയില്‍ അതൃപ്തി പ്രകടിപ്പച്ചെന്നും തന്നെ തരംതാഴ്ത്തിയത് തന്‍റെ ഭാഗം കേള്‍ക്കാതെയാണെന്ന തരത്തിലുമാണ് ദിവ്യക്കെതിരെ വാര്‍ത്തകള്‍ പ്രചരിച്ചത്. വെള്ളിയാഴ്ച വീട്ടിലെത്തിയശേഷം ദിവ്യ നേതാക്കളെ ഫോണില്‍ വിളിച്ച് തന്‍റെ ദിവ്യ അതൃപ്തി അറിയിച്ചെന്ന താരത്തിലായിരുന്നു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. എന്നാൽ ഇവ തന്‍റെ അഭിപ്രായമല്ലെന്നും ഇത്തരമൊരു പ്രതികരണം താന്‍ നടത്തിയിട്ടില്ലെന്നുമാണ് പിപി ദിവ്യ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും