പി.​എം. ശ്രീ​നാ​ഥ് 
Kerala

പി.എം. ശ്രീനാഥ് നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ പു​തി​യ മേ​ൽ​ശാ​ന്തി​യാ​യി പാ​ല​ക്കാ​ട് തെ​ക്കെ വാ​വ​ന്നൂ​ർ പൊ​ട്ട​ക്കു​ഴി മ​ന പി.​എം. ശ്രീ​നാ​ഥി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഒ​ക്റ്റോ​ബ​ർ ഒ​ന്നു മു​ത​ൽ 6 മാ​സ​മ​ണ് കാ​ലാ​വ​ധി. ശനിയാഴ്ച ഉ​ച്ച​പൂ​ജ​യ്ക്ക് ശേ​ഷം ക്ഷേ​ത്രം ത​ന്ത്രി പി.​സി. ദി​നേ​ശ​ൻ ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പി​ലാ​ണ് ശ്രീ​നാ​ഥി​ന് മേ​ൽ​ശാ​ന്തി​യാ​കാ​നു​ള്ള നി​യോ​ഗം ല​ഭി​ച്ച​ത്. നി​ല​വി​ലെ മേ​ൽ​ശാ​ന്തി തോ​ട്ടം ശി​വ​ക​ര​ൻ ന​മ്പൂ​തി​രി​യാ​ണ് ന​മ​സ്ക്കാ​ര മ​ണ്ഡ​പ​ത്തി​ൽ വ​ച്ച് വെ​ള്ളി​ക്കു​ട​ത്തി​ൽ നി​ന്ന് ന​റു​ക്കെ​ടു​ത്ത​ത്.

മേ​ൽ​ശാ​ന്തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി ക്ഷ​ണി​ച്ച 45 പേ​രി​ൽ 41 പേ​ർ ഹാ​ജ​രാ​യി. യോ​ഗ്യ​ത നേ​ടി​യ 40 പേ​രു​ടെ പേ​രു​ക​ൾ എ​ഴു​തി വെ​ള്ളി​ക്കു​ട​ത്തി​ൽ നി​ക്ഷേ​പി​ച്ച ശേ​ഷ​മാ​ണ് ന​റു​ക്കി​ട്ട​ത്. ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​ൻ, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ല്ലി​ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി​പ്പാ​ട്, സി. ​മ​നോ​ജ്, കെ.​ആ​ർ. ഗോ​പി​നാ​ഥ്, വി.​ജി. ര​വീ​ന്ദ്ര​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​പി. വി​ന​യ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി