Representative Image 
Kerala

മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകി; ഒ നെഗറ്റീവിനു പകരം നൽകിയത് ബി പോസിറ്റീവ്

രക്തം മാറിയാണ് നൽകിയതെന്ന് മനസിലായ ആശുപത്രി അധികൃതർ തൃശൂർ മെഡിക്കൽ കോളെജിലേക്ക് പോവാൻ നിർദേശിക്കുകയായിരുന്നു

മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗർഭിണിക്ക് രക്തം മാറി നൽകി. പാലപ്പെട്ടി സ്വദേശിനി റുക്സാനയ്ക്കാണ് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി നെഗറ്റീവ് രക്തം നൽകിയതെന്നാണ് ആരോപണം. വിദഗ്ധ ചികിത്സയ്ക്കായി റുക്സാനയെ തൃശൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റി.

ആരോഗ്യ പ്രശ്നങ്ങളോടെ പൊന്നാനി മാതൃശിശു ആശുപത്രിയിൽ എത്തിച്ച റുക്സാനയ്ക്ക് രക്തം നൽകാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് രക്തം മാറിയാണ് നൽകിയതെന്ന് മനസിലായ ആശുപത്രി അധികൃതർ തൃശൂർ മെഡിക്കൽ കോളെജിലേക്ക് പോവാൻ നിർദേശിക്കുകയായിരുന്നു. നിലവിൽ തൃശൂർ മെഡിക്കൽ കോളെജിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് റുക്സാന ഇപ്പോൾ. സംഭവത്തിനു പിന്നാലെ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധവുമായി പൊന്നാനി മാതൃശിശു ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തി.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?