ദുരന്തഭൂമിയിൽ മോഷ്ടാക്കളുടെ സാന്നിധ്യം കണ്ടെത്തിയെന്ന് പൊലീസ് 
Kerala

ദുരന്തഭൂമിയിൽ മോഷ്ടാക്കളുടെ സാന്നിധ്യം; മുന്നറിയിപ്പുമായി പൊലീസ്

മനുഷ്യശരീരങ്ങള്‍ക്കായി നടത്തുന്ന തെരിച്ചിലിനിടെ കണ്ടെത്തുന്ന സ്വര്‍ണവും പണവുംമറ്റു അവശേഷിപ്പുകളും രക്ഷാപ്രവര്‍ത്തകര്‍ കൃത്യമായി അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്

മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ മനുഷത്വമില്ലാത്ത ചിലരുടെ നടപടികളുമുണ്ടെന്ന് മുന്നറിയിപ്പുമായി പൊലീസ്. ദുരന്തം ജീവനെടുത്തവരുടെ അവശേഷിപ്പുകള്‍തേടി മോഷ്ടാക്കള്‍ പ്രദേശത്തെത്തിയതായാണ് വിവരം.

ഇതര സംസ്ഥാനക്കാരായ ചിലര്‍ ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന പ്രദേശത്ത് മോഷണത്തിനെത്തിയ സാഹചര്യത്തിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മേപ്പാടി പൊലീസ് അറിയിച്ചു. രക്ഷാപ്രവർത്തന മേഖലയിലും അടച്ചുപൂട്ടിയ വീടുകൾ‌ക്ക് സമീപവും സംശായാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ നിരീക്ഷിക്കാനാണ് നിർദേശം.

അതേസമയം, മനുഷ്യശരീരങ്ങള്‍ക്കായി നടത്തുന്ന തിരിച്ചിലിനിടെ കണ്ടെത്തുന്ന സ്വര്‍ണവും പണവുംമറ്റു അവശേഷിപ്പുകളും രക്ഷാപ്രവര്‍ത്തകര്‍ കൃത്യമായി അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?