Kerala

സ്വകാര്യ ബസ് ജീവനക്കാരന് മഹാരാജാസിലെ എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂര മർദനം

വിദ്യാർഥി കൺസെഷനുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പിന്നിൽ

കൊച്ചി: മഹാരാജാസ് കോളെജിനു മുന്നിൽ സ്വകാര്യ ബസ് ജീവനക്കാരന് ക്രൂരമർദനം. എസ്എഫ്ഐ പ്രവർത്തകരാണ് മർദിച്ചത്. ചോറ്റാനിക്കര-ആലുവ റൂട്ടിലോടുന്ന സാരഥി ബസ് കണ്ടക്‌ടർ ജെഫിനാണ് മർദനമേറ്റത്. വിദ്യാർഥി കൺസെഷനുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പിന്നിൽ.

ഞായറാഴ്ച ഉച്ചയ്ക്ക് കോളെജിനു മുന്നിലൂടെ വന്ന ബസ് തടഞ്ഞുനിർത്തുകയും, കണ്ടക്‌ടറെ ബസിൽ നിന്ന് വലിച്ചിഴച്ച് മർദിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് പ്രശ്നങ്ങളുടെ തുടക്കം. രാവിലെ ആറുമണി കഴിഞ്ഞ് 4 വിദ്യാർഥികൾ ബസിൽ കയറുകയും കൺസെഷൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ ഏഴുമണിമുതലാണ് കൺസെഷൻ സമയമെന്നും ടിക്കറ്റ് പൈസ മുഴുവൻ തരണമെന്നും കണ്ടക്‌ടർ ആവശ്യപ്പെട്ടു. തുടർന്ന് ഇരുക്കൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. ബസ് ജീവനക്കാരനെതിരെ പരാതിപ്പെടുകയും ചെയ്തു. ഇതിന്‍റെ തുടർച്ചയായാണ് ഇന്നു നടന്ന ആക്രമണം.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും