നാമനിർദേശ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി; കോൺഗ്രസ് നേതൃത്വം ഒന്നടങ്കം വയനാട്ടിൽ 
Kerala

നാമനിർദേശ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി; കോൺഗ്രസ് നേതൃത്വം ഒന്നടങ്കം വയനാട്ടിൽ

'എനിക്കിത് പുതിയ തുടക്കം, വയനാടിനെ നയിക്കാൻ സാധിച്ചാലത് ആദരമായി കാണും'

കൽപ്പറ്റ: വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് നേതൃത്വം ഒന്നടങ്കം കലക്‌റ്ററേറ്റിലെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. കോൺഗ്രസ് മുൻ അധ്യക്ഷൻ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി - കെപിസിസി അംഗങ്ങൾ, കോൺഗ്രസ് മുഖ്യമന്ത്രിമാർ തുടങ്ങി നിരവദി ആളുകൾ പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു.

വയനാടിനെ ഇളക്കി മറിച്ച റോഡ് ഷോയ്ക്ക് ശേഷമാണ് പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിക്കാനായി എത്തിയത്. ആയിരങ്ങളാണ് വയനാട്ടിൽ തടിച്ചു കൂടിയത്. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, തുടങ്ങിയവർ പ്രിയങ്കക്കൊപ്പം റോഡ് ഷോയിൽ അണിനിരന്നു.

തനിക്കിത് പുതിയ തുടക്കമാണ്. നിങ്ങളുടെ പ്രതിനിധിയായതിൽ വളരെ സന്തോഷമുണ്ടെന്നും എന്നും ഒപ്പമുണ്ടാവണമെന്നും റോഡ് ഷോയ്ക്ക് ശേഷം നടന്ന പൊതു സമ്മേളനത്തിൽ പ്രിയങ്ക പറഞ്ഞു. ചൂരൽ മലയിലെ സാഹചര്യം കരളലിയിപ്പിക്കുന്നതായിരുന്നു. നിങ്ങൾ ഒരോരുത്തരുടേയും വീട്ടിൽ വന്ന് പ്രശ്നം കേൾക്കണം. വയനാടിനെ നയിക്കാൻ സാധിച്ചാലത് ആദരമായി കാണുമെന്നും പ്രിയങ്ക പറഞ്ഞു.

വീടിന് പ്രിയപ്പെട്ടവർ ഇപ്പോൾ നാടിനും പ്രിയപ്പെട്ടവളാവുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ചെറുപ്പത്തിൽ കൂട്ടുകാർക്ക് വേണ്ടി വാശിപിടിക്കുന്ന പ്രിയങ്കയെ ഞാൻ കണ്ടിട്ടുണ്ട്. അവൾ എന്നും പ്രിയപ്പെട്ടവർക്കുവേണ്ടി ജീവിക്കുന്നവളാണ്. നാളെ നിങ്ങൾക്ക് വേണ്ടി അവൾ പോരാടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ