Kerala

വയനാട്ടിൽ കടുവ കൊന്ന പശുക്കളുടെ ജഡവുമായി പ്രതിഷേധിച്ച് നാട്ടുകാർ

വയനാട്: കേണിച്ചിറയിലിറങ്ങിയ കടുവയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. കടുവ കടിച്ചു കൊന്ന കന്നുകാലികളുടെ ജഡവുമായാണ് പ്രതിഷേധം. രണ്ടു ദിവസത്തിനിടെ 3 പശുക്കളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരു പശുവിന് പരുക്കേറ്റിട്ടുമുണ്ട്. കടുവയെ മയക്കുവെടി വച്ച് പിടി കൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കടുവയെ കൂടു സ്ഥാപിച്ച് പിടികൂടാനുള്ള വനംവകുപ്പിന്‍റെ ശ്രമം ഇതുവരെയും ഫലം കണ്ടിട്ടില്ല.

പത്തു വയസ്സു പ്രായമുള്ള തോൽപ്പെട്ടി 17 എന്ന ആൺ കടുവയാണ് കേണിച്ചിറയിൽ ഇറങ്ങിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്