മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യുവമോർച്ച മാർച്ചിൽ സംഘർഷം 
Kerala

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യുവമോർച്ച മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷാവസ്ഥ തുടരുകയാണ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് 5 തവണ ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല.

സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷാവസ്ഥ തുടരുകയാണ്. യുമോർച്ച പ്രവർത്തകർ പ്രകോപനം ഉണ്ടാക്കിയിട്ടു പൊലീസ് സംയമനം പാലിക്കുകയാണ്. സെക്രട്ടേറിയറ്റിന് പുറത്ത് എംജി റോഡില്‍ ഇരുന്നു പ്രതിക്ഷേധിക്കുകയാണ് പ്രവര്‍ത്തകര്‍. ഗതാഗതം പൂര്‍ണമായും സംതംഭിച്ചു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും