kerala public service commission  
Kerala

പിഎസ്‌സി ആൾമാറാട്ട കേസ്; അമൽജിത്തിന് പകരം പരീക്ഷയെഴുതാനെത്തിയത് സഹോദരനെന്ന് സംശയം

തിരുവനന്തപുരം: പിഎസ്‌സി ആൾമാറാട്ടത്തിൽ വഴിത്തിരിവ്. അമൽജിത്തിനായി പരീക്ഷയെഴുതാനെത്തിയത് സഹോദരൻ അഖിൽ ജിത്താണെന്ന സംശയം പൊലീസ് പങ്കുവച്ചു. നിലവിൽ അമൽജിത്തും അഖിൽ ജിത്തും ഒളിവിലാണ്.

ഇളയ മകനൊപ്പമാണ് അമൽജിത്ത് പരീക്ഷയ്ക്ക് പോയതെന്ന് അമ്മ രേണുക പൊലീസിന് മൊഴി നൽകി. പക്ഷെ വയറിന് അസ്വസ്ഥതയായതിനാല്‍ പരീക്ഷ എഴുതാന്‍ പറ്റിയില്ലെന്നാണ് പറഞ്ഞത്. ഇതിനുശേഷം ജോലിക്കെന്നു പറഞ്ഞ് പോയ ഇരുവരും വീട്ടിലേക്ക് വന്നിട്ടില്ലെന്ന് അമ്മ രേണുക പറഞ്ഞു.

ബുധനാഴ്ച നടന്ന യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. പരീക്ഷ എഴുതാനെത്തിയ ആൾ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഹാളിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.ഇതോടെയാണ് ആൾമാറാട്ടമാവാമെന്ന സംശയം ഉയർന്നത്. അമൽജിത്തായിരുന്നു പരീക്ഷയെഴുതേണ്ട ഉദ്യോഗാർഥി.

ഹാൾടിക്കറ്റിലെ ഫോട്ടോയും പരീക്ഷ എഴുതാനെത്തിയ ആളെയും പരീക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യാഗസ്ഥർ പരിശോധിക്കും. ബയോമെട്രിക് പരിശേധനയും നടത്തും. രേഖകൾ പരിശോധിക്കാൻ ഇൻവിജിലേറ്റർ അടുത്തെത്തിയപ്പോൾ യുവാവ് ഇറങ്ങി ഓടുകയായിരുന്നു. പിഎസ്സി ജീവനക്കാർ പുറകെ ഓടിയെത്തിയെങ്കിലും പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി യുവാവ് രക്ഷപ്പെടുകയായിരുന്നു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ