പ്രധാനപ്പെട്ട അഞ്ച് അവധികൾ ഞായറാഴ്ച; 2025 ലെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു 
Kerala

പ്രധാനപ്പെട്ട അഞ്ച് അവധികൾ ഞായറാഴ്ച; 2025 ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

2025 ൽ ഏറ്റവും അധികം അവധി ദിവസങ്ങൾ സെപ്റ്റംബറിലാണ്

തിരുവനന്തപുരം: 2025 ലെ പൊതു അവധി ദിവസങ്ങൾക്ക് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം. പൊതു അവധികളുടേയും നിയന്ത്രിത അവധികളുടേയും പട്ടിക പ്രസിദ്ധീകരിച്ചു. അടുത്ത വർഷത്തെ പ്രധാനപ്പെട്ട 5 അവധി ദിവസങ്ങൾ പട്ടികയില്ല. കാരണം, ഈ 5 അവധി ദിവസങ്ങളും ഞായറാഴ്ചയാണ് വരുന്നത്.

ജനുവരി 26 റിപ്പബ്ലിക് ദിനം, ഏപ്രിൽ 20 ഈസ്റ്റർ, സെപ്റ്റംബർ 7 നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി, ജൂലൈ 17 ശ്രീകൃഷ്ണജയന്തി, സെപ്റ്റംബർ 21 ശ്രീനാരായണഗുരു സമാധി എന്നീ ദിവസങ്ങളാണ് പട്ടികയിലില്ലാത്തത്. 2025 ൽ ഏറ്റവും അധികം അവധി ദിവസങ്ങൾ സെപ്റ്റംബറിലാണ്. ഓണം ഉൾപ്പെടെയുള്ള ആറ് അവധി ദിനങ്ങൾ ആണ് സെപ്റ്റംബറിൽ ലഭിക്കുക. നവംബറിൽ പൊതു അവധി ദിനങ്ങളില്ല.

അതേസമയം അടുത്തവർഷം ഗാന്ധിജയന്തിയും വിജയദശമിയും ഒരേ ദിവസമാണ്.

2025ലെ അവധി ദിനങ്ങൾ

  • ജനുവരി

ജനുവരി 2 - മന്നം ജയന്തി

ജനുവരി 26 - റിപ്പബ്ലിക് ദിനം

  • ഫെബ്രുവരി

ഫെബ്രുവരി 26 - ശിവരാത്രി

  • മാർച്ച്

മാർച്ച് 31 - ഈദ്-ഉൽ-ഫിത്തർ

  • ഏപ്രിൽ

ഏപ്രിൽ 14 - വിഷു/ ബി.ആർ. അംബേദ്കർ ജയന്തി

ഏപ്രിൽ 17 - പെസഹ വ്യാഴം

ഏപ്രിൽ 18 - ദുഃഖ വെള്ളി

ഏപ്രിൽ 20 - ഈസ്റ്റർ

  • മെയ്

മെയ് 1 - മെയ് ദിനം

  • ജൂൺ

ജൂൺ 6 - ബക്രീദ്

  • ജൂലൈ

ജൂലൈ 6 - മുഹറം

ജൂലൈ 25 - കർക്കിടക വാവ്

  • ഓഗസ്റ്റ്

ഓഗസ്റ്റ് 15 - സ്വാതന്ത്ര ദിനം

ഓഗസ്റ്റ് 28 - അയ്യങ്കാളി ജയന്തി

  • സെപ്റ്റംബർ

സെപ്റ്റംബർ 4 - ഒന്നാം ഓണം

സെപ്റ്റംബർ 5 -തിരുവേണം

സെപ്റ്റംബർ 6 - മൂന്നാം ഓണം

സെപ്റ്റംബർ 7 - നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി

സെപ്റ്റംബർ 14- ശ്രീകൃഷ്ണ ജയന്തി

സെപ്റ്റംബർ 21- ശ്രീനാരായണ ഗുരു ജയന്തി

  • ഒക്ടോബർ

ഒക്ടോബർ 1 - മഹാനവമി

ഒക്ടോബർ 2- ഗാന്ധി ജയന്തി/വിജയ ദശമി

ഒക്ടോബർ 20 - ദീപാവലി

  • ഡിസംബർ

ഡിസംബർ 25 - ക്രിസ്മസ്

ചതിയൻമാരെ പരാജയപ്പെടുത്തുകയും പാഠം പഠിപ്പിക്കുകയും വേണം: ശരദ് പവാർ

മുനമ്പം വഖഫ് വിവാദത്തിൽ സമവായ ധാരണ

ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി

സർക്കാർ ആശുപത്രിയിൽ പ്രാങ്ക് വീഡിയോ; 2 പേർ അറസ്റ്റിൽ

കടല്‍, ആന, മോഹന്‍ലാല്‍, കെ.മുരളീധരന്‍; എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യര്‍