puthupally by election result 
Kerala

പു​തു​പ്പ​ള്ളി ഫ​ലം ഇ​ന്ന്: തൽസമയം അറിയാം

ഒ​ന്നു മു​ത​ൽ 182 വ​രെ​യു​ള്ള ബൂ​ത്തു​ക​ളി​ലെ വോ​ട്ടു​ക​ൾ തു​ട​ർ​ച്ച​യാ​യി എ​ന്ന ക്ര​മ​ത്തി​ൽ 13 റൗ​ണ്ടു​ക​ളാ​യാ​ണ് വോ​ട്ടി​ങ് യ​ന്ത്ര​ത്തി​ലെ വോ​ട്ടു​ക​ൾ എ​ണ്ണു​ക

കോ​ട്ട​യം: ഉ​മ്മ​ൻ ചാ​ണ്ടി അ​ന്ത​രി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പു​തു​പ്പ​ള്ളി ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ണ്ണ​ൽ ഇ​ന്ന്. രാ​വി​ലെ 8 മു​ത​ൽ കോ​ട്ട​യം ബ​സേ​ലി​യോ​സ് കോ​ളെ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ. ആ​ദ്യം ത​പാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണി​ത്തു​ട​ങ്ങും. തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ല​ക്റ്റ​ർ വി. ​വി​ഗ്നേ​ശ്വ​രി അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി.

മൊ​ത്തം 20 മേ​ശ​ക​ളി​ലാ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ. 14 മേ​ശ​ക​ളി​ൽ വോ​ട്ടി​ങ് യ​ന്ത്ര​ത്തി​ലെ വോ​ട്ടു​ക​ളും 5 മേ​ശ​ക​ളി​ൽ ത​പാ​ൽ വോ​ട്ടു​ക​ളും ഒ​രു മേ​ശ​യി​ൽ സ​ർ​വീ​സ് വോ​ട്ട​ർ​മാ​ർ​ക്കു​ള്ള ഇ​ടി​പി​ബി​എ​സ് വോ​ട്ടു​ക​ളും എ​ണ്ണും. മൊ​ത്തം 182 ബൂ​ത്തു​ക​ളാ​ണ് പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. ഒ​ന്നു മു​ത​ൽ 182 വ​രെ​യു​ള്ള ബൂ​ത്തു​ക​ളി​ലെ വോ​ട്ടു​ക​ൾ തു​ട​ർ​ച്ച​യാ​യി എ​ന്ന ക്ര​മ​ത്തി​ൽ 13 റൗ​ണ്ടു​ക​ളാ​യാ​ണ് വോ​ട്ടി​ങ് യ​ന്ത്ര​ത്തി​ലെ വോ​ട്ടു​ക​ൾ എ​ണ്ണു​ക.

തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഏ​തെ​ങ്കി​ലും 5 വി​വി പാ​റ്റ് മെ​ഷീ​നു​ക​ളി​ലെ സ്ലി​പ്പു​ക​ൾ എ​ണ്ണും. ആ​കെ 20 മേ​ശ​ക​ളി​ലാ​യി 74 കൗ​ണ്ടി​ങ് ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടാ​കും. കൗ​ണ്ടി​ങ് സെ​ന്‍റ​റി​നു സു​ര​ക്ഷ​യ്ക്കാ​യി 32 സി​എ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ 12 അം​ഗ സാ​യു​ധ പോ​ലീ​സ് ബ​റ്റാ​ലി​യ​നും ഉ​ണ്ടാ​കും.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ https://results.eci.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ അ​റി​യാം. വോ​ട്ട​ർ ഹെ​ൽ​പ്‌​ലൈ​ൻ (Voter Helpline) എ​ന്ന മൊ​ബൈ​ൽ ആ​പ്പി​ലും ഫ​ലം ല​ഭ്യ​മാ​കും. തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ വെ​ബ് ആ​പ്ലി​ക്കേ​ഷ​നാ​യ റി​സ​ൽ​റ്റ് ട്രെ​ൻ​ഡ് ടി​വി​യി​ലും (https://eci.gov.in/it-applications/web-applications/results-trends-tv-r43/) രാ​വി​ലെ 8 മു​ത​ൽ ഫ​ലം ല​ഭ്യ​മാ​കും.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?