പി.വി. അൻവർ 
Kerala

പുതിയ പാർട്ടിയല്ല സാമൂഹ‍്യ കൂട്ടായ്മയാണ് രൂപീകരിക്കുന്നത്: പി.വി. അൻവർ

ഡെമൊക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള എന്ന പേരിലാണ് സംഘടന രൂപീകരിക്കുന്നത്

മലപ്പുറം: മഞ്ചേരിയിൽ രൂപീകരിക്കാൻ പോകുന്നത് രാഷ്ട്രീയ പാർട്ടിയല്ല സാമൂഹിക കൂട്ടായ്മയാണെന്ന് പി.വി. അൻവർ എംഎൽഎ. പിന്നീട് ജനങ്ങളുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പി.വി. അൻവർ വ‍്യക്തമാക്കി. ഡെമൊക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള എന്ന പേരിലാണ് സംഘടന രൂപീകരിക്കുന്നതെന്ന് പി.വി. അൻവർ സ്ഥിരീകരിച്ചു. മഞ്ചേരിയിൽ വെച്ച് ഞായറാഴ്ച നടക്കുന്ന വിശദീകരണയോഗത്തിലും നയ പ്രഖ‍്യാപനത്തിലും സാധാരണക്കാരായ ആളുകൾ പങ്കെടുക്കും.

'എന്നെ സംബന്ധിച്ച് പ്രമുഖർ എന്ന് പറയുന്നത് നാട്ടിലെ സാധാരണക്കാരായ മനുഷ‍്യരാണ്. അവർ ഉണ്ടാകും. തമിഴ്നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്കൊപ്പമുള്ള പാർട്ടിയാണ് ഡിഎംകെ. ആ സാധാരണക്കാരായ ജനങ്ങളും ഇതിൽ പങ്കെടുക്കും'. അൻവർ പറഞ്ഞു. അതേസമയം ശനിയാഴ്ച ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ തമിഴ്നാട്ടിൽ പോയെന്ന വാർത്ത അൻവർ നിഷേധിച്ചു.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി