രാഹുൽ ഗാന്ധി 
Kerala

ജനരോഷം ശമിക്കുന്നില്ല; രാഹുൽ ഗാന്ധി വയനാട്ടിലേക്ക്, ഭാരത് ജോഡോ യാത്രയ്ക്ക് ഇടവേള

വയനാട്ടിലെ പുൽപ്പള്ളിയിൽ ജനരോഷം അണപൊട്ടിയതോടെയാണ് വയനാട്ടിൽ നിന്നുള്ള എംപി കൂടിയായ രാഹുൽ കേരളത്തിലേക്ക് തിരിച്ചിരിക്കുന്നത്.

വയനാട്: ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് താത്കാലിക ഇടവേള നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക്. കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ പൊലിഞ്ഞതോടെ വയനാട്ടിലെ പുൽപ്പള്ളിയിൽ ജനരോഷം അണപൊട്ടിയതോടെയാണ് വയനാട്ടിൽ നിന്നുള്ള എംപി കൂടിയായ രാഹുൽ കേരളത്തിലേക്ക് തിരിച്ചിരിക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ റോഡു മാർഗം വയനാട്ടിലെത്തും. നിലവിൽ വാരാണസിയിലാണ് രാഹുൽ. കോൺഗ്രസ് നേതാവ് ജയറാം രമേശാണ് എക്സിലൂടെ രാഹുലിന്‍റെ കേരള സന്ദർശനത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച മൂന്നു മണിയോടെ യാത്ര പുനരാരംഭിക്കും.

വയനാട്ടിലെ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ പോൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് ജനങ്ങൾ രോഷാകുലരായത്. പോളിന്‍റെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നൽകാനും ഭാര്യക്ക് സർക്കാർ ജോലി നൽകാനും സർവകക്ഷിയോഗം തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ ജനങ്ങൾ പ്രതിസന്ധിയിലായ സമയത്ത് എംപി എവിടെയെന്ന ചോദ്യം കോണ്ഡഗ്രസിനെ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിലാണ് രാഹുൽ ഉടൻ കേരളത്തിലേക്ക് തിരിച്ചിരിക്കുന്നത്.

''വേദിയിൽ കസേര കിട്ടിയില്ല, അമ്മ മരിച്ചപ്പോൾ കാണാൻ വന്നില്ല...'', വൈകാരികം സന്ദീപ് വാര്യരുടെ വിടവാങ്ങൽ | Video

''സന്ദീപ് വാര്യർക്ക് രണ്ടാഴ്ച മുൻപ് വരാമായിരുന്നു'', പരിഹാസവുമായി കെ. മുരളീധര‌ൻ

വെറുപ്പിന്‍റെയും പാപികളുടെയും ഇടയിലേക്കാണ് സന്ദീപ് ചെന്നെത്തിയിരിക്കുന്നത്: പത്മജ വേണുഗോപാൽ

വെറുപ്പിന്‍റെ ഫാക്റ്ററിയിൽ നിന്ന് സ്നേഹത്തിന്‍റെ കടയിലേക്കു പോകുന്നു: സന്ദീപ് വാര്യർ

ബിജെപി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു