'പാലക്കാട് എന്ന സ്നേഹ വിസ്മയം'; പത്തനംതിട്ട സിപിഎം ഫെയ്സ്ബുക്ക് പേജിൽ രാഹുലിന്‍റെ പ്രചാരണ വിഡിയോ 
Kerala

'പാലക്കാട് എന്ന സ്നേഹ വിസ്മയം'; പത്തനംതിട്ട സിപിഎം ഫെയ്സ്ബുക്ക് പേജിൽ രാഹുലിന്‍റെ പ്രചാരണ വിഡിയോ

63,000 ഫോളോവേഴ്സുള്ള ഫെയ്സ് ബുക്കിൽ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്

പത്തനംതിട്ട: പാലക്കാട് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്‍റെ ഫെയ്സ്ബുക്ക് പേജിൽ. 'പാലക്കാട് എന്ന സ്നേഹ വിസ്മയം' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. അബദ്ധം മനസിലായതിനു പിന്നാലെ രാത്രി തന്നെ വീഡിയോ പേജിൽ നിന്ന് നീക്കി.

63,000 ഫോളോവേഴ്സുള്ള ഫെയ്സ് ബുക്കിൽ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇത് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് അല്ലെന്നാണ് സിപിഎമ്മിന്‍റെ വിശദീകരണം. വിഡിയോ വന്നത് വ്യാജ ഫെയ്സ്ബുക്ക് പേജിലാണ് പ്രത്യക്ഷപ്പെട്ടതെന്ന വിശദീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു രംഗത്തെത്തി.

ഇതിന് പുറമേ രാഹുൽ മാങ്കൂട്ടത്തിലും സംഘവും ഫെയ്സ് ബുക്ക് പേജ് ഹാക്ക് ചെയ്തതാണെന്നും പത്തനംതിട്ട എസ്പിക്ക് പരാതി നൽകിയതായും ഉദയഭാനു വിശദീകരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട സ്വദേശിയാണ്.

ആത്മകഥാ വിവാദത്തിനിടെ ഇപി പാലക്കാട്ടേക്ക്; സരിനുവേണ്ടി വോട്ട് അഭ്യർഥിക്കും

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും; 8 ജില്ലകളിൽ യെലോ അലർട്ട്

ശ്രീലങ്കയിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പ്

തിലക് വർമയ്ക്ക് റെക്കോഡ് സെഞ്ച്വറി; ഇന്ത്യക്ക് ജയം

ഇ.പി. ജയരാജന്‍റെ ആത്മകഥ വിവാദം: ഡിസി ബുക്‌സിന് വക്കീൽ നോട്ടീസ്