രാഹുൽ മാങ്കൂട്ടത്തിലിന് ട്രോളി ബാഗ് ട്രോളി ബാഗ് എത്തിച്ചത് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതി 
Kerala

രാഹുൽ മാങ്കൂട്ടത്തിലിന് ട്രോളി ബാഗ് എത്തിച്ചത് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതി

ഫെനി നൈനാൻ ട്രോളി ബാഗ് എത്തിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനു കൈമാറാൻ ഹോട്ടലിലേക്ക് വിവാദ ട്രോളി ബാഗ് കൊണ്ടുവന്നത് വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന കേസിലെ ഒന്നാം പ്രതിയെന്ന് സൂചന.

ട്രോളി ബാഗുമായി വരുന്ന ഫെനി നൈനാന്‍റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പണം കൈമാറിയെന്ന ആരോപണം പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്.

ആദ്യം വെറും കൈയോടെ ഹോട്ടലിൽ എത്തിയ ഫെനി നൈനാൻ രാഹുൽ മാങ്കൂട്ടത്തിലുമായി സംസാരിച്ച ശേഷം കാറിൽ നിന്ന് ട്രോളി ബാഗ് എടുത്ത് വീണ്ടും ഹോട്ടലിലേക്കു വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഷാഫി പറമ്പിൽ, വി.കെ. ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമാക്കാലാ എന്നിവർ ഇരുന്ന കോൺഫറൻസ് ഹാളിലേക്കാണ് ഈ ബാഗുമായി ഫെനി പോകുന്നത്. ഇതു കൈമാറിയ ശേഷം രാഹുൽ മാങ്കൂട്ടത്തിലുമൊത്ത് മടങ്ങിപ്പോകുകയും ചെയ്തു.

പിന്നീട് രാഹുലും ഫെനിയും ഹോട്ടലിൽ നിന്നു പോകുന്നു. അതിനു ശേഷം ഷാഫിയും ശ്രീകണ്ഠനും ജ്യോതികുമാറും പുറത്തേക്കു പോകുന്നു. രാഹുൽ പോയ ശേഷം ഫെനി ഭാരമുള്ള മറ്റൊരു പെട്ടി കൂടി പുറത്തേക്ക് എത്തിക്കുന്നതു ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ രാഹുൽ ഒരുതവണ ഈ മുറിയിലേക്കു പോകുന്നുമുണ്ട്.

സിസിടിവി ദൃശ്യങ്ങൾ പൊലീസിന്‍റെ കസ്റ്റഡിയിലാകും എന്നറിഞ്ഞിട്ടാണ് കോൺഗ്രസ് നേതാക്കൾ ഷാനിമോൾ ഉസ്മാനെക്കൊണ്ട് ആരോപണം ഉന്നയിപ്പിക്കുകയും കോൺഗ്രസ് പ്രവർത്തകരോട് ഹോട്ടൽ വളയാൻ ആവശ്യപ്പെടുകയും ചെയ്യുന്നതെന്നാണ് എതിർപക്ഷം പറയുന്നത്.

പാലക്കാട്‌ നിന്നു കോഴിക്കോട്ടെത്തിയ ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ അവിടെ ഒരു പൊലീസ് സ്റ്റേഷനു മുന്നിൽ നിന്നു ഫേസ്ബുക് ലൈവ് ചെയ്യുന്നത്.

ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി

കടല്‍, ആന, മോഹന്‍ലാല്‍, കെ.മുരളീധരന്‍; എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യര്‍

മണിപ്പുരിൽ കൂടുതൽ സേനയെ വിന്യസിക്കും; അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തും

മംഗളൂരു റിസോർട്ട് സ്വിമ്മിങ് പൂളിൽ 3 പെൺകുട്ടികൾ മുങ്ങി മരിച്ച സംഭവം: 2 പേ‌ർ അറസ്റ്റിൽ | Video

താജ് മഹലും ആഗ്ര ഫോർട്ടും കാണാം; സന്ദർശനം തികച്ചും സൗജന്യം