rain alert in kerala till april 15 
Kerala

കനത്ത ചൂടിന് ആശ്വാസം; ഇടിമിന്നലിനോടു കൂടിയ മഴയെത്തുന്നു

വെള്ളി, ശനി ദിവസങ്ങളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ സാധ്യത

തിരുവനന്തപുരം: കനത്ത ചൂടിനു ആശ്വാസമായി സംസ്ഥാനത്ത് ഇന്നു വിവിധ ജില്ലകളിൽ ഇടിമിന്നലിനോടു കൂടിയ മഴയ്ക്കു സാധ്യത. ഇതിനു പുറമെ വെള്ളി, ശനി ദിവസങ്ങളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

15 -ാം തിയതി വരെ കേരളത്തിൽ വിവിധ ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇതിനൊപ്പം കേരളത്തിൽ ഉയർന്ന തിരമായലയ്ക്കും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ ഉയർന്ന തിരമായലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദേശമുണ്ട്.

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ