കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; യെലോ അലർട്ട്  
Kerala

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തുടർന്ന് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്.

അലർട്ടുകളുള്ള വിവിധ ജില്ലകൾ

ശനി : കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്

ഞായർ : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ

തിങ്കൾ : തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്

ചൊവ്വ : പത്തനംതിട്ട, ഇടുക്കി, എറണാകുളം

ബുധന്‍ : പത്തനംതിട്ട, ഇടുക്കി

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ സെപ്തംബർ 29, 30 തിയ്യതികളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അൻവറിനെതിരേ പ്രകോപന മുദ്രാവാക്യം; പ്രവർത്തകർക്കെതിരേ കേസ്

ഇലക്റ്ററൽ ബോണ്ട്: നിർമല സീതാരാമനെതിരേ കർണാടകയിൽ കേസ്

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; പരാതിയുമായി ബാലചന്ദ്രമേനോൻ

യുഡിഎഫ് ഭരണകൂട ഭീകരതയെ നെഞ്ചു വിരിച്ചു നേരിട്ട സഖാവ്, വ്യക്തിപരമായി കടുത്ത ദു:ഖം; പിണറായി വിജയൻ

ഷൊർണൂരിൽ വീണ്ടും ലഹരിവേട്ട; ട്രെയിനിന്‍റെ സീറ്റിനടിയിൽ രണ്ട് ബാഗുകളിൽ നിന്നായി 18 കിലോ കഞ്ചാവ് പിടികൂടി