നാളെ മുതൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്; യെലോ അലര്‍ട്ട്  AI Image
Kerala

നാളെ മുതൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്; യെലോ അലര്‍ട്ട്

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്ന് വിവിധ ജില്ലകളിൽ യെലോ അലര്‍ട്ട് നൽ‌കി.

01/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

02/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്

03/11/2024 : തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, ഒക്ടോബർ 31, നവംബർ 01, 02 തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ കനക്കും; ഓറഞ്ച് അലർട്ട്

ചിറ്റൂരിൽ നിന്നും 70 ലിറ്റർ സ്പിരിറ്റ് കണ്ടെടുത്ത് എക്സൈസ്; പ്രതികൾക്കായി അന്വേഷണം

ഇന്ത‍്യ എ- ഓസ്ട്രേലിയ എ ടെസ്റ്റ്: തകർന്നടിഞ്ഞ് ഇന്ത‍്യ, ഡോഗെറ്റിന് 6 വിക്കറ്റ്

ബാന്ധവ്ഗഡ് വനത്തിൽ 2 ദിവസത്തിനിടെ ചരിഞ്ഞത് 8 ആനകൾ; അന്വേഷണം തുടങ്ങി

കത്ത് ഉണ്ടെന്നുള്ളത് യഥാർഥ‍്യം, എന്നാൽ അതിനിപ്പോ പ്രസക്തിയില്ല; കെ.മുരളീധരൻ