സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ഗുണമായോ എന്ന് പെട്ടി പൊട്ടിക്കുമ്പോഴറിയാമെന്ന് ചെന്നിത്തല  
Kerala

സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ഗുണമായോ എന്ന് പെട്ടി പൊട്ടിക്കുമ്പോഴറിയാമെന്ന് ചെന്നിത്തല

പാലക്കാട് മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു

പത്തനംതിട്ട: സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ഗുണമാവുമോ എന്ന ചോദ്യത്തിന് പെട്ടി പൊട്ടിക്കുമ്പോൾ അറിയാമെന്ന് രമേശ് ചെന്നിത്തല. താൻ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് തിരക്കിലായിരുന്നു. ഫോണിലൂടെയാണ് കാര്യങ്ങൾ അറിഞ്ഞത്. സന്ദീപും ഫോണിൽ വിളിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

പാലക്കാട് മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ചേലക്കര സർക്കാരിനെതിരായ വിധിയെഴുത് ആകും. ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ യുഡിഎഫിന് തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച‌ സംഭവത്തിൽ പുനരന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ഉടൻ രാജി വെയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇനി ഒരു നിമിഷം പോലെ മന്ത്രി സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അവകാശമില്ല. രാജി വെച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ