റേഷൻ കടകൾ അടഞ്ഞുകിടക്കും; വ്യാപാരികളുമായി ഉടൻ ചർച്ച പ്രതീകാത്മക ചിത്രം
Kerala

റേഷൻ കടകൾ അടഞ്ഞുകിടക്കും; വ്യാപാരികളുമായി ഉടൻ ചർച്ച

ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ടും. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചില്ലെങ്കില്‍ ജനുവരി ആറ് മുതല്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ചൊവ്വാഴ്ച കടയടപ്പ് സമരം നടത്തും. സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തില്‍ റേഷന്‍ വിതരണം പൂര്‍ണമായും സ്തംഭിക്കും. വ്യപ്യാരികളുടെ നേതൃത്വത്തില്‍ താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണയും നടക്കും.

ഓണത്തിന് പ്രഖ്യാപിച്ച 5000 രൂപ ഓണറേറിയം ഉടന്‍ നല്‍കുക, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കമ്മീഷന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപ്യാരികള്‍ സമരം നടത്തുന്നത്. ഒരുമാസം ജോലി ചെയ്താല്‍ അതിന്‍റെ കൂലി അടുത്തമാസം പത്താം തീയതിക്കുള്ളില്‍ എങ്കിലും കിട്ടണം. ഇത് സംബന്ധിച്ച് കൃത്യമായ വ്യവസ്ഥയുണ്ടാക്കണമെന്നും സംയുക്ത സമര സമിതി ആവശ്യമുന്നയിക്കുന്നു.

ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചില്ലെങ്കില്‍ ജനുവരി ആറുമുതല്‍ അനിശ്ചിതകാല കടയടപ്പ് സമരം സംഘടിപ്പിക്കാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം.

അതേസമയം, കടയടപ്പ് സമരത്തില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്മാറണമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനില്‍ അഭ്യർഥിച്ചു. സമരങ്ങള്‍ ജനങ്ങളില്‍ ഭീതി ഉണ്ടാക്കുന്ന രീതിയിലേക്ക് എത്തിക്കരുത്. റേഷന്‍ വ്യാപാരികളുമായി ഉടന്‍തന്നെ ചര്‍ച്ച നടത്തുമെന്നും ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

റേഷന്‍ ലൈസന്‍സികളുടെ വേതന വര്‍ധന സര്‍ക്കാറിന്‍റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടാകും.

ലൈസന്‍സികളുടെ ആവശ്യം ന്യായം തന്നെയാണ്. എന്നാല്‍, കേരളമാണ് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്ന സംസ്ഥാനം. വേതന വര്‍ധനവ് പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി.

പൊതുവിതരണ രംഗത്ത് കഴിഞ്ഞ മാസത്തേക്കാള്‍ വിതരണത്തില്‍ ആറ് ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. റേഷന്‍ കടകള്‍ അടച്ചുപൂട്ടുന്ന നിലപാട് സര്‍ക്കാരിനില്ല. പുതിയ കടകള്‍ക്ക് വേണ്ടി നൂറുകണക്കിന് അപേക്ഷകള്‍ വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രവചനാതീതം പാലക്കാട്

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും

മോദി ജി20 യോഗത്തിന് ബ്രസീലിൽ; ബൈഡനുമായി ചർച്ച നടത്തി

വഖഫ് ഭൂമി തർക്കം: റീസർവേയെച്ചൊല്ലി മന്ത്രിമാർ തമ്മിൽ ഭിന്നത

കെഎസ്ഇബി എല്ലാ സേവനങ്ങളും ഓൺലൈൻ ആക്കുന്നു