ഫയൽ ചിത്രം 
Kerala

മാർച്ച്‌ 7ന് റേഷന്‍ കടകൾ അടച്ചിടും

കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മകമായ നിലപാടുകള്‍ക്കെതിരെ റേഷന്‍ ഡീലേഴ്‌സ് കോ- ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 7ന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും. അന്നു ജില്ലാ, സംസ്ഥാന കേന്ദ്രങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് റേഷന്‍ ഡീലേഴ്‌സ് കോ-ഓഡിനേഷന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ക്ഷേമനിധിയില്‍ സര്‍ക്കാര്‍ വിഹിതം ഉറപ്പാക്കുക, ബോര്‍ഡുകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനുള്ള കര്‍മപദ്ധതി നടപ്പാക്കുക, പെന്‍ഷന്‍ 5000 രൂപയായി ഉയർത്തുക, മറ്റു ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായങ്ങൾ കാലാനുസൃതമായി വർധിപ്പിക്കുക, ആരോഗ്യ ഇന്‍ഷ്വന്‍സ് പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ അഡ്വ. ജോണി നെല്ലൂര്‍,കാടാമ്പുഴ മൂസ, ടി. മുഹമ്മദാലി, എന്‍. ഷിജീര്‍ , സി.ബി ഷാജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു