ബിജെപിക്ക് തിരിച്ചടി; കൊടകര കള്ളപ്പണകേസിൽ പുനരന്വേഷണത്തിന് നിർദേശം 
Kerala

ബിജെപിക്ക് തിരിച്ചടി; കൊടകര കള്ളപ്പണകേസിൽ പുനരന്വേഷണത്തിന് നിർദേശം

സതീശനാണ് ഈ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും ബിജെപിയിൽ നിന്ന് പോയതാണ് പണം എന്ന് വ്യക്തമായെന്നും ഗോവിന്ദൻ പറഞ്ഞു

തൃശൂർ: കൊടകര കള്ളപ്പണകേസിൽ പുനരന്വേഷണത്തിന് നിർദേശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. ഓഫിസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ യോഗം പുനരന്വേഷണത്തിന് നിയമസാധുത തേടാനും നിർദേശിച്ചു. വിഷയം ഉപതെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാക്കാനുമാണ് സിപിഎം തീരുമാനം.

അതിനിടെ, കൊടകര കേസിൽ പുനരന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ പറഞ്ഞു. വി.ഡി. സതീശൻ എടുക്കുന്ന നിലപാട് ഇഡിയെ വെള്ള പൂശുന്നതാണ്. സതീശനാണ് ഈ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും ബിജെപിയിൽ നിന്ന് പോയതാണ് പണം എന്ന് വ്യക്തമായി. അതുകൊണ്ടുതന്നെ പുനരന്വേഷണം വേണമെന്നും ഗോവിന്ദൻ പ്രതികരിച്ചു.

കൊടകര കുഴൽപ്പണക്കേസ്; തുടരന്വേഷണത്തിന് സർക്കാർ, കോടതിയുടെ അനുമതി തേടും

3 വയസുള്ള കുട്ടിയുടെ മൂക്കിൽ പുളിങ്കുരു; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

കെ.സി. വേണുഗോപാൽ അനുനയിപ്പിച്ചു, പാലക്കാട് പ്രചാരണത്തിനിറങ്ങാൻ കെ. മുരളീധരൻ

വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കം: മലപ്പുറത്ത് വിദ്യാർഥി സഹപാഠിയെ കുത്തി