Kerala

വായനയും എഴുത്തും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും

തി​രു​വ​ന​ന്ത​പു​രം: പു​തി​യ കാ​ല​ത്ത് വാ​യ​ന​യു​ടെ പ്രാ​ധാ​ന്യം പു​തു​ത​ല​മു​റ​യി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി സ്‌​കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ലെ നി​ര​ന്ത​ര മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ വാ​യ​ന​യും എ​ഴു​ത്തും ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ദേ​ശീ​യ വാ​യ​നാ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗ്ര​ന്ഥ​ശാ​ലാ പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ വാ​യ​ന​യെ ജ​ന​കീ​യ​മാ​ക്കി​യ പി. ​എ​ൻ. പ​ണി​ക്ക​രു​ടെ ഓ​ർ​മ​യ്ക്കാ​ണു വാ​യ​നാ​ദി​നം ആ​ച​രി​ക്കു​ന്ന​ത്. ആ​ധു​നി​ക ലോ​ക​ത്ത് ഡി​ജി​റ്റ​ൽ വാ​യ​ന​യി​ലേ​ക്കു മാ​റു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. അ​ക്കാ​ദ​മി​ക വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം വാ​യ​ന വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ള​ർ​ത്ത​ണ​മെ​ന്ന​താ​ണു സ​ർ​ക്കാ​ർ​ന​യം. വി​മ​ർ​ശ​ന ചി​ന്ത​യും പ്ര​ശ്‌​ന പ​രി​ഹാ​ര ശേ​ഷി​യും സ​മൂ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടും വ​ള​ർ​ത്തു​ന്ന​തി​നു എ​ഴു​ത്തും വാ​യ​ന​യും സ​ഹാ​യി​ക്കും. സ്വ​യം ചി​ന്തി​ച്ച് യു​ക്ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ന​ല്ല പു​സ്ത​ക​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കും. 10 കോ​ടി രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ളാ​ണു സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ലൈ​ബ്ര​റി​ക​ളി​ലേ​ക്കു ഗ​വ​ൺ​മെ​ന്‍റ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ലൈ​ബ്ര​റി​ക​ൾ ഉ​ണ്ടാ​ക​ണം. ലൈ​ബ്രേ​റി​യ​ൻ​മാ​രി​ല്ലാ​ത്തി​ട​ത്ത് അ​ധ്യാ​പ​ക​ർ ആ ​ചു​മ​ത​ല നി​ർ​വ​ഹി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നൊ​പ്പം വാ​യ​ന ന​ൽ​കു​ന്ന ക​രു​ത്തും നേ​ടി​യെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ഴി​യ​ണ​മെ​ന്നു ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ പ​റ​ഞ്ഞു.

പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, എം. ​വി​ജ​യ​കു​മാ​ർ, ഒ. ​രാ​ജ​ഗോ​പാ​ൽ, ടി.​കെ.​എ. നാ​യ​ർ, പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ്, മീ​ഡി​യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ആ​ർ. എ​സ്. ബാ​ബു, ഐ ​പി ആ​ർ ഡി ​അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്റ്റ​ർ കെ. ​അ​ബ്ദു​ൾ റ​ഷീ​ദ്, സ്റ്റേ​റ്റ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്‌​കീം ഓ​ഫി​സ​ർ അ​ൻ​സ​ർ, പി. ​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ. ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു