Kerala

കെഎസ്ആർടിസിക്ക് ഒറ്റ ദിവസം 9 കോടി രൂപയുടെ റെക്കോഡ് കലക്‌ഷൻ

ഈ മാസം 1 മുതൽ 11 വരെയുള്ള 11 ദിവസങ്ങളിലായി 84.94 രൂപയുടെ വരുമാനമാണ് കെഎസ്ആർടിക്ക് ലഭിച്ചത്. അതിൽ ഞായർ ഒഴികെ എല്ലാ ദിവസം വരുമാനം 7.5 കോടി രൂപ കടന്നു.

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോഡിലേക്ക്. രണ്ടാം ശനിയും ഞായർ അവധിയും കഴിഞ്ഞ ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച പ്രതിദിന വരുമാനം 9.03 കോടി രൂപ എന്ന നേട്ടം കൊയ്തു. ഈ മാസം 1 മുതൽ 11 വരെയുള്ള 11 ദിവസങ്ങളിലായി 84.94 രൂപയുടെ വരുമാനമാണ് കെഎസ്ആർടിക്ക് ലഭിച്ചത്. അതിൽ ഞായർ ഒഴികെ എല്ലാ ദിവസം വരുമാനം 7.5 കോടി രൂപ കടന്നു.

4ന് 8.54 കോടി, 5ന് 7.88 കോടി, 6ന് 7.44 കോടി, 7ന് 7.52 കോടി, 8ന് 7.93 കോടി, 9ന് 7.78 കോടി, 10ന് 7.09 കോടി, 11ന് 9.03 കോടി, എന്നിങ്ങനെയാണ് പ്രതിദിന വരുമാനം. ഇതിന് മുൻപ് സെപ്റ്റംബർ 4ന് ലഭിച്ച 8.79 കോടി എന്ന റെക്കോഡ് വരുമാനമാണ് ഇപ്പോൾ ഭേദിച്ചിരിക്കുന്നത്.

മാനെജ്മെന്‍റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ ഫലമായാണ് റെക്കോഡ് വരുമാനം ലഭിച്ചതെന്നും ഇതിന് പിന്നിൽ രാപകലില്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും സൂപ്പർവൈസർമാരെയും ഓഫിസർമാരെയും അഭിനന്ദിക്കുന്നതായും സിഎംഡി ബിജു പ്രഭാകർ അറിയിച്ചു. 10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് കെഎസ്ആർടിസി ലക്ഷ്യമിട്ടിട്ടുള്ളത്.

3 ബാറ്റർമാർക്ക് പരുക്ക്; ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആശങ്ക ഏറുന്നു

ഡെപ്യൂട്ടി കലക്റ്റർക്കെതിരേ ബലാത്സംഗ‌ത്തിനു കേസ്

മാർഗനിർദേശം പാലിച്ച് തൃശൂർ പൂരം നടത്താനാവില്ലെന്ന് ദേവസ്വം

അർജന്‍റീനയ്ക്ക് തോൽവി, ബ്രസീലിനു സമനില

വായു മലിനീകരണം രൂക്ഷമായ ലോക നഗരങ്ങളിൽ ഡൽഹി രണ്ടാമത്; സ്കൂൾ ക്ലാസുകൾ ഓൺലൈനാക്കി | Video