കടലാക്രമണം file
Kerala

കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു; രാത്രി 8ന് കടലാക്രമണ സാധ്യത, അതീവ ജാഗ്രത

കള്ളക്കടല്‍ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളിലും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പിന്‍വലിച്ചു. പകരം ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് പുറത്തിറക്കി. കള്ളക്കടല്‍ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത തുടരണമെന്നുമാണ് നിര്‍ദേശം.

അതേസമയം, ഇന്ന് രാത്രി 8 മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. രാത്രി 10 മണി മുതൽ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രാജിക്കത്ത് കൈമാറി; ഇടക്കാല മുഖ്യമന്ത്രിയായി തുടരും

കെഎസ്ആർടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണു; സ്ത്രീയ്ക്ക് ദാരുണാന്ത‍്യം

ഭർത്താവിനെതിരെ വീണ്ടും പരാതി നൽകി പന്തീരാങ്കാവ് പീഡനക്കേസിലെ യുവതി

ലെബനനിൽ വീണ്ടും ഇസ്രയേൽ വ‍്യോമാക്രമണം; 31 പേർ കൊല്ലപ്പെട്ടു

'ബിജെപിയിൽ കുറുവാസംഘം'; കോഴിക്കോട് പോസ്റ്റർ പ്രതിഷേധം