മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പ്; കെ. ഗോപാലകൃഷ്ണനതിരേ കേസെടുക്കില്ല 
Kerala

മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പ്; കെ. ഗോപാലകൃഷ്ണനതിരേ കേസെടുക്കില്ല

ഗ്രൂപ്പിൽ ഉണ്ടായിരുന്ന മറ്റാരെങ്കിലും പരാതി നൽകിയെങ്കിൽ മാത്രമേ ഈ വിഷയത്തിൽ അന്വേഷണം ഉണ്ടാകാൻ സാധ്യതയുള്ളൂ.

തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിൽ കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെതിരേ കേസെടുക്കില്ലെന്ന് പൊലീസ്. അന്വേഷണം അവസാനിപ്പിച്ചു. കെ. ഗോപാലകൃഷ്ണൻ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. തന്‍റെ ഫോൺ ഹാക് ചെയ്യപ്പെട്ടെന്നും മറ്റാരോ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നുമാണ് പരാതി. മല്ലു ഹിന്ദു ഗ്രൂപ് എന്ന പോലെ മുസ്ലിം ഗ്രൂപ്പ് ഉണ്ടെന്നും ആരോപിച്ചിരുന്നു. എന്നാൽ ശാസ്ത്രീയമായ അന്വേഷണത്തിൽ ഫോൺ ഹാക് ചെയ്യപ്പെട്ടില്ലെന്ന് തെളിഞ്ഞു.

നിലവിലെ സാഹചര്യത്തിൽ വാട്സാപ്പ് ഗ്രൂപ്പ് നിർമിച്ചതും ഡിലീറ്റ് ചെയ്തതും ഗോപാലകൃഷ്ണൻ ആണെന്നു തന്നെയാണ് കണ്ടെത്തൽ. അതു കൊണ്ടു തന്നെ ഗോപാലകൃഷ്ണന്‍റേത് വ്യാജ പരാതിയാണെന്നും പൊലീസ് പറയുന്നു. ഗ്രൂപ്പിൽ ഉണ്ടായിരുന്ന മറ്റാരെങ്കിലും പരാതി നൽകിയെങ്കിൽ മാത്രമേ ഈ വിഷയത്തിൽ അന്വേഷണം ഉണ്ടാകാൻ സാധ്യതയുള്ളൂ.

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കുറുവാ സംഘാംഗം പിടിയിൽ

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വെറും 10 മിനിറ്റ്; റോപ് വേ യാഥാർഥ്യമാകുന്നു

രാസലഹരിയുമായി സിനിമാ താരം പരീക്കുട്ടി അടക്കം 2 പേർ അറസ്റ്റിൽ

മണിപ്പുർ വീണ്ടും കത്തുന്നു

ഐഎഎസ് തലപ്പത്തെ പോര് തുടരുന്നു; കെ. ഗോപാലകൃഷ്ണനെതിരേ പ്രശാന്ത് അനുകൂലികൾ