തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സെക്രട്ടറിയറ്റിലെ ഓഫീസും കോൺഫറന്‍സ് ഹാളും 2.11 കോടി രൂപ ചെലവിൽ നവീകരിക്കുന്നു. ഇതിനായി തുക അനുവദിച്ച് ഈ മാസം ഒന്നിന് പെതുഭരണ അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിറക്കി.
മുഖ്യമന്ത്രിയുടെ ഓഫീസും ചേംബറും നവീകരിക്കാൻ 60,46,000, കോൺഫറൻസ് ഹാൾ നവീകരിക്കാൻ 1,50,80,000 എന്നിങ്ങനെയാണ് ചെലവ്. വിശദാംശങ്ങൾ ഇങ്ങനെ:
ഓഫീസും ചേംബറും
ഓഫീസിന്‍റെയും ചേമ്പറിന്‍റെയും ഇന്‍റീരിയർ ജോലികൾക്ക് മാത്രം 12.18 ലക്ഷം
ഫർണിച്ചറുകൾക്ക് 17.42 ലക്ഷം
മുഖ്യമന്ത്രിയുടെ നെയിംബോർഡും എംബ്ലവും ഫ്ലാഗ് പോളും 1.56 ലക്ഷം
ടോയിലറ്റിനും റസ്റ്റ് റൂമിനും 1.72 ലക്ഷം
പ്രത്യേക ഡിസൈനിലുള്ള ഫ്ലഷ് ഡോറിന് 1.85 ലക്ഷം
സോഫ ഉൾപ്പെടെയുള്ള സിവിൽ വർക്കുകൾക്ക് 6.55 ലക്ഷം
ഇലക്ട്രിക്കൽ ജോലികൾക്ക് 4.70 ലക്ഷം
എസി 11.55 ലക്ഷം
ഫയർഫൈറ്റിംഗ് 1.26 ലക്ഷം
കോൺഫറൻസ് ഹാൾ
കോൺഫറന്‍സ് ഹാൾ ഇന്‍റീരിയറിന് 18.39 ലക്ഷം
ഫർണിച്ചറുകൾക്ക് 17.42 ലക്ഷം
നെയിംബോർഡിനും എംബ്ലത്തിനും 1.51 ലക്ഷം
ടോയ്‌ലറ്റിന് 1.39 ലക്ഷം
പ്ലംബിംഗിന് 1.03 ലക്ഷം
കിച്ചൺ ഉപകരണങ്ങൾ 74,000
പ്രത്യേക ഡിസൈനിലുള്ള ഫ്ലഷ് ഡോറുകൾക്ക് 1.85 ലക്ഷം
ഇലക്ട്രിക്കൽ വർക്ക് 6.77 ലക്ഷം
ഫയർഫൈറ്റിംഗ് 1.31 ലക്ഷം
എസി 13.72 ലക്ഷം
ഇലക്ട്രോണിക് ജോലിക്ക് 79 ലക്ഷം