pinarayi vijayan 
Kerala

നിയമ വിരുദ്ധമായി ആരുടേയും ഫോണ്‍ ചോര്‍ത്തിയിട്ടില്ല; ആരോപണം നിഷേധിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പി.വി. അൻവർ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണം നിഷേധിച്ച് സംസ്ഥാന സർക്കാർ. ഗവർണർക്ക് നൽകിയ മറുപടി കത്തിലാണ് ചീഫ് സെക്രട്ടറി ആരോപണം തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഫോണ്‍ ചോര്‍ത്താന്‍ വ്യവസ്ഥകളുണ്ടെന്നും അവ പാലിച്ച് ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ മാത്രമാണ് ചോര്‍ത്തുന്നത്. ഇത് കേസ് അന്വേഷണത്തിലും രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യത്തിലുമാണ് ചെയ്യുന്നത്. എല്ലാത്തിനും കൃത്യമായ രേഖയുണ്ടെന്നും നിയമവിരുദ്ധമായി ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നും രാജ്ഭവന് കൈമാറിയ മറുപടി കത്തില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നു.

ഹരിയാനയിലേത് വികസനത്തിന്‍റെ വിജയം; പ്രധാനമന്ത്രി

വിശദീകരണം ആവശ്യപ്പെട്ടത് രാഷ്ട്രപതിയെ അറിയിക്കാൻ; മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ടെന്ന് ഗവർണർ‌

സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും നിർബന്ധം; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ എംവിഡി

വാഗമണ്ണിലെ ചില്ല് പാലം സഞ്ചരികൾക്കായി വീണ്ടും തുറന്നു

'ആനി രാജയെ നിയന്ത്രിക്കണം'; ഡി. രാജയ്ക്ക് ബിനോയ് വിശ്വത്തിൻ്റെ കത്ത്