K Radhakrishnan 
Kerala

ദേവസ്വം ബോർഡിന്‍റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം

തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, ഇരിങ്ങാലക്കുട കൂടൽ മാണിക്യം എന്നീ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള 31 എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സംവരണ തത്വം നടപ്പാക്കുക

തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളിൽ പിഎസ് സി മാതൃകയിലുള്ള സംവരണം നടപ്പാക്കും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനത്തെ ദേവസ്വം ബോർഡുകളുടെ യോഗത്തിൽ സ്വീകരിച്ച തീരുമാനം അംഗീകരിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കി.

തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, ഇരിങ്ങാലക്കുട കൂടൽ മാണിക്യം എന്നീ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള 31 എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സംവരണ തത്വം നടപ്പാക്കുക. ഇതോടെ, ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള വിദ്യാദ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിൽ സാമൂഹ്യനീതി ഉറപ്പിക്കാൻ സാധിക്കുമെന്നാണ് ദേവസ്വം വകുപ്പിന്‍റെ വിലയിരുത്തൽ.

ആകെ 733 തസ്തികകളാണു ദേവസ്വം ബോർഡുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളത്. തിരുവിതാംകൂർ ദേവസ്വത്തിന്‍റെ സ്കൂളുകളിൽ 271 വും കോളെജുകളിൽ 184ഉം തസ്തികയുണ്ട്. കൊച്ചി ദേവസ്വം ബോർഡിൽ സ്കൂളിൽ 17, കോളെജിൽ 113 എന്നിങ്ങനെയാണു തസ്തികകൾ. ഗുരുവായൂർ ദേവസ്വത്തിൽ സ്കൂളുകളിൽ 72ഉം കോളെജിൽ 76 ഉം തസ്തികകളുണ്ട്. കൂടൽമാണിക്യത്തിലും മലബാർ ദേവസ്വത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ തയാറാക്കി ദേവസ്വം ബോർഡുകൾ നിയമനം നടത്തും.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ