Kerala

കണ്ണൂരിൽ നായാട്ടിനിടെ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു

കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നിയെ വെടിവെയ്ക്കാന്‍ സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു ഇയാൾ എന്നാണ് വിവരം.

കണ്ണൂർ: കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ നായാട്ടിനിടെ വെടിയേറ്റ് മരിച്ചു. ഏലപ്പാറ സ്വദേശി പരിത്തനാൽ ബെന്നിയാണ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയുതിർക്കുകയായിരുന്നു. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോർട്ടിന്‍റെ ഉടമയാണ് ബെന്നി.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ബെന്നിയുടെ കൈയ്യിലിരുന്ന് അബദ്ധത്തിൽ വെടി പൊട്ടിയതാണെന്ന് സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകി. കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നിയെ വെടിവെയ്ക്കാന്‍ സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു ഇയാൾ എന്നാണ് വിവരം.

പയ്യാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും