Kerala

അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ലെന്ന് ഹൈക്കോടതി: എവിടേക്ക് മാറ്റണമെന്നത് സർക്കാരിന് തീരുമാനിക്കാം

സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാൽ കോടതി എതിർക്കില്ലെന്നും പറഞ്ഞു

കൊച്ചി: ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ നെന്മാറ എം എൽഎ നൽകിയ റിവ്യു ഹർജി തള്ളി ഹൈക്കോടതി. അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ലെന്ന് നിലപാടാണ് കോടതി സ്വീകരിച്ചത്. എവിടേക്ക് മാറ്റണമെന്നത് സംസ്ഥാന സർക്കാരിന് തീരുമാനിക്കാം. ഒരാഴ്ച്ചക്കുള്ളിൽ സർക്കാരിന്‍റെ തീരുമാനം കോടതിയെ അറിയിക്കണമെന്നും സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാൽ കോടതി എതിർക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പുൽമേടുകൾ കളഞ്ഞു യൂക്കാലിമരങ്ങൾ വെച്ച് പിടിപ്പിച്ചുവെന്ന് കോടതി പരിഹസിച്ചു. പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുമ്പോൾ ടൈഗർ റിസർവിന്‍റെ പുറത്തുള്ളവർ ആശങ്കപ്പെടേണ്ട ആവശ്യമില്ലല്ലോയെന്ന് കോടതി ചോദിച്ചു. ഈ മാസം 19 ന് കേസ് വീണ്ടും പരിഗണിക്കും.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?