5 വർഷത്തിനിടെ 1,94,285 റോഡ് അപകടങ്ങൾ, മരിച്ചത്19,245 പേർ 
Kerala

5 വർഷത്തിനിടെ 1,94,285 റോഡ് അപകടങ്ങൾ, മരിച്ചത് 19,245 പേർ

ഈ വർഷം ഏപ്രിൽ വരെ മാത്രം 17,409 അപകടങ്ങളുണ്ടായി. 1,393 പേർ മരിച്ചു.

തൃക്കാക്കര: കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ റോഡ് അപകടങ്ങളിൽ മരിച്ചത് 19,245 പേർ.1,94,285 റോഡ് അപകടങ്ങളാണ് ഇക്കാലയളവിൽ ഉണ്ടായതെന്നും പൊലീസ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിൽ പറയുന്നു.അപകടങ്ങളിൽ 2,20,396പേർക്ക് പരുക്കേറ്റു.

2019 മുതൽ 2023 വരെയുള്ള കണക്കാണിത്. ഈ വർഷം ഏപ്രിൽ വരെ മാത്രം 17,409 അപകടങ്ങളുണ്ടായി. 1,393 പേർ മരിച്ചു. 19,441പേർക്കു പരുക്കേറ്റു.

കണക്കുകൾ ഇങ്ങനെ:

2019: അപകടങ്ങളുടെ എണ്ണം (41111), മരണം (4440), പരുക്കേറ്റവർ (46055)

2020: അപകടങ്ങളുടെ എണ്ണം (27877), മരണം (2979), പരുക്കേറ്റവർ (30510)

2021: അപകടങ്ങളുടെ എണ്ണം (33296), മരണം (3429), പരുക്കേറ്റവർ (40204)

2022: അപകടങ്ങളുടെ എണ്ണം (43910), മരണം (4317), പരുക്കേറ്റവർ (49307)

2023: അപകടങ്ങളുടെ എണ്ണം (48091), മരണം (4080), പരുക്കേറ്റവർ (54320)

2024 ഏപ്രിൽ വരെ അപകടങ്ങളുടെ എണ്ണം (17,409), മരണം (1,393 ), പരുക്കേറ്റവർ (19,441)

വയനാട് ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കി; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് വനംമന്ത്രി

വിരബാധ കുട്ടികളുടെ വളര്‍ച്ചയേയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കും; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി

വയനാടിന് പ്രത്യേക പാക്കേജ് ഉടന്‍; കേന്ദ്രം ഉറപ്പ് നല്‍കിയതായി കെ.വി. തോമസ്

ഐപിഎൽ കളിക്കാൻ രണ്ട് മലയാളികൾ മാത്രം

ആത്മകഥ വ്യക്തമായ ഗൂഢാലോചനയുടെ ‌ഭാഗം, പാര്‍ട്ടിക്കുള്ളില്‍ നിന്ന്‌ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല; ഇ.പി. ജയരാജന്‍