Kerala

റോഡിന്റെ കോൺക്രീറ്റ് സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് ഭാഗികമായി തകർന്നു

കൊച്ചി: പട്ടിമറ്റം കോട്ടമലയിലെ റോഡിന്റെ കോൺക്രീറ്റ് സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണ് എബ്രാമടത്തിൽ കൃഷ്ണകുമാറിന്റെ വീടിന്റെ അടുക്കള ഭാഗികമായി തകർന്നു. ബുധനാഴ്ച വൈകിട്ട് 3 മണിയോടെ ആരംഭിച്ച ശകതമായ മഴയിൽ 100 മീറ്ററോളം മതിൽ തകർന്ന് വീട്ടിലേക്ക് വീഴുകയായിരുന്നു.

താമസക്കാരായ കൃഷ്ണകുമാർ, വിലാസിനി, വിഷ്ണു, വിജയലക്ഷമി, കാശിനാഥ് എന്നിവർ അടുത്ത വീട്ടിൽ അഭയം തേടിയതിനാൽ വൻ ദുരന്തം ഒഴിവായി. പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്തിൽ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് ഗ്യാസ് സിലിണ്ടർ, മറ്റ് രേഖകൾ എന്നിവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രദേശത്തെ ഗതാഗതം താത്കാലികമായി നിരോധിച്ചു. കൂട്ടിൽ കുടുങ്ങിയ നായയെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ