റോബിൻ ബസ് 
Kerala

റോബിൻ ബസ് വീണ്ടും ഓടിത്തുടങ്ങി; വഴിയിൽ തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്

പത്തനംതിട്ട: ഒരു മാസം നീണ്ടു നിന്ന ഇടവേളയ്ക്കു ശേഷം റോബിൻ ബസ് വീണ്ടും സർവീസ് ആരംഭിച്ചു. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂർക്കാണ് യാത്ര. ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്ന് സർവീസ് ആരംഭിച്ചു. യാത്രക്കിടെ മൈലപ്രയിൽ വച്ച് മോട്ടോർ വാഹന വകുപ്പ് ബസ് തടഞ്ഞു. രേഖകൾ പരിശോധിച്ചതിനു ശേഷം യാത്ര തുടരാൻ അനുവദിച്ചു.

പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെത്തുടർന്നാണ് റോബിൻ‌ ബസ് വിട്ടു കൊടുത്തത്. പെർമിറ്റ് ലംഘനം ആരോപിച്ച് കഴിഞ്ഞ മാസം 24നാണ് റോബിൻ ബസ് മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തത്. നിലവിലെ നിയമപ്രകാരം സർവീസ് നടത്തിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു