രാജ്യത്ത് ജാതി സെന്‍സസ് നടത്തുന്നതിനെ പിന്തുണയ്ക്കുന്നു എന്ന പരോക്ഷ സൂചനയുമായി ആര്‍എസ്എസ് 
Kerala

ജാതി സെന്‍സസിനെ പിന്തുണയ്ക്കുന്നു എന്ന പരോക്ഷ സൂചനയുമായി ആര്‍എസ്എസ്

പാലക്കാട്: രാജ്യത്തു ജാതി സെന്‍സസ് നടത്തുന്നതിനെ പിന്തുണയ്ക്കുന്നു എന്ന പരോക്ഷ സൂചനയുമായി ആര്‍എസ്എസ്. ജാതി സെന്‍സസ് വളരെ സെന്‍സിറ്റീവ് ആയ വിഷയമാണെന്നും എന്നാല്‍ അത് രാഷ്‌ട്രീയമായോ തെരഞ്ഞെടുപ്പോ ആവശ്യങ്ങള്‍ക്കായോ ഉപയോഗിക്കരുത് എന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാർ പ്രമുഖ് സുനില്‍ ആംബേക്കര്‍.

അടിസ്ഥാന ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളെ അഭിസംബോധന ചെയ്യുന്നതിന് ജാതി സെന്‍സസ് ഉപകാരപ്രദമാകും എന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് ചേർന്ന ആര്‍എസ്എസിന്‍റെ പ്രതിദിന അഖില ഭാരതീയ സമന്വയ ബൈഠക്കിന്‍റെ അവസാന ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉപവർഗീകരണത്തില്‍ ബന്ധപ്പെട്ട സമുദായങ്ങളുടെ സമവായമില്ലാതെ ഒരു നടപടിയും സ്വീകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ക്ഷേമ പ്രവര്‍ത്തനങ്ങളിലും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളെയോ ജാതികളെയോ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമായി വരുമെന്ന് ആര്‍എസ്എസ് കരുതുന്നു. സര്‍ക്കാരിന് അതിന് കണക്കുകള്‍ ആവശ്യമാണ്. നേരത്തേയും സര്‍ക്കാര്‍ അത്തരം ഡാറ്റ എടുത്തിട്ടുണ്ട്. പക്ഷേ അത് ആ സമുദായങ്ങളുടെയും ജാതികളുടെയും ക്ഷേമത്തിന് വേണ്ടി മാത്രമായിരിക്കണം.

ജാതി, ജാതി ബന്ധങ്ങള്‍ എന്നിവ ഹിന്ദു സമൂഹത്തില്‍ സെന്‍സിറ്റീവ് വിഷയങ്ങളാണ്. ഇത് നമ്മുടെ ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രധാനമാണ്. അതിനാല്‍ ഈ വിഷയം വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചും ഏറെ സെന്‍സിറ്റീവായി കൈകാര്യം ചെയ്യണം. ഭരണഘടനാപരമായ സംവരണം വളരെ പ്രധാനമാണ്. അതിനെ എപ്പോഴും ആര്‍എസ്എസ് പിന്തുണച്ചിട്ടുണ്ട്- അദ്ദേഹം വ്യക്തമാക്കി.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം