ശബരിമല fie
Kerala

ശബരിമല: സന്നദ്ധ സേവനത്തിന് അവസരമെന്ന് മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കൂടാതെ മെഡിക്കല്‍ കോളെജുകളില്‍ നിന്നും വിദഗ്ധ കാര്‍ഡിയോളജി ഡോക്റ്റര്‍മാരെയും ഫിസിഷ്യന്‍മാരെയും വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നിയോഗിക്കും.

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

കോന്നി മെഡിക്കല്‍ കോളെജ് ജനറല്‍ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കല്‍, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന കേന്ദ്രങ്ങളിലും അവരെ നിയോഗിക്കും. ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അവസരം.

താത്പര്യമുള്ളവര്‍ dhssabarimala@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ 11നകം രേഖകള്‍ ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കണം.

ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കൂടാതെ മെഡിക്കല്‍ കോളെജുകളില്‍ നിന്നും വിദഗ്ധ കാര്‍ഡിയോളജി ഡോക്റ്റര്‍മാരെയും ഫിസിഷ്യന്‍മാരെയും വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നിയോഗിക്കും. ഇത് കൂടാതെയാണ് പരിചയ സമ്പന്നരായ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം കൂടി ലഭ്യമാക്കുന്നത്.

എഡിഎമ്മിന്‍റെ മരണത്തിൽ കണ്ണൂർ കലക്റ്റർക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ

ഗുജറാത്തിൽ നിർമ്മാണത്തിലിരുന്ന റെയിൽവേ പാലം തകർന്നു; തൊഴിലാളികൾക്ക് പരുക്ക്, കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നു

അങ്കമാലി അർബൻ സഹകരണ സംഘം ഭരണസമിതിയെ പിരിച്ചു വിട്ടു

തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: പ്രതി പിടിയിൽ

അന്തർദേശീയ തിയെറ്റർ സ്‌കൂൾ ഫെസ്റ്റിവൽ ഫെബ്രുവരിയിൽ