Sabarimala - Representative Image 
Kerala

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല: മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ്, മോഹനരുടെ മുഖ്യ കാർമ്മികത്വത്തിലാണ് മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയാവും ശ്രീകോവിൽ തുറക്കുക.

ഞായറാഴ്ച രാവിലെ 3.30 ന് നെയ്യഭിഷേകം തന്ത്രിയുടെ കാർമികത്വത്തിൽ ആരംഭിക്കും. പൂജകൾക്ക് തുടക്കം കുറിച്ച് ഇഷ്ട്രദ്രവ്യ മഹാഗണപതി ഹോമവും നടക്കും. ജനുവരി 12 നാണ് എരുമേലി പേട്ടതുള്ളൽ. തിരുവാഭരണ ഘോഷയാത്ര 13 ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. ജനുവരി 15 നാണ് മകര വിളക്ക്. ജനുവരി 13 നും 14 നും രാവിലെ ബിംബ ശുദ്ധക്രിയകൾ നടക്കും.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു