Kerala

ശബരിമല തീര്‍ഥാടകര്‍ പമ്പാനദിയില്‍ മുങ്ങിമരിച്ചു

വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. ഇരുവരുടെയും മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

ചെങ്ങന്നൂർ: ശബരിമല തീര്‍ഥാടകര്‍ പമ്പാനദിയില്‍ മുങ്ങിമരിച്ചു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവെ പാറക്കടവില്‍ വച്ചാണ് അപകടമുണ്ടായത്. ചെന്നൈ സ്വദേശികളായ സന്തോഷ്(19), അവിനാഷ്(21) എന്നിവരാണ് മരിച്ചത്. നദിയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ യുവാക്കൾ ഒഴുക്കില്‍പ്പെടുകയായിരുന്നു.

വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. ഇരുവരുടെയും മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം അപകടം നടന്ന സ്ഥലത്ത് അപകട മുന്നറിയിപ്പ് ബോര്‍ഡ് ഒന്നും തന്നെ സ്ഥാപിച്ചിരുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്.

അമ്പലപ്പുഴയിലെ 'ദൃശ്യം' മോഡൽ കൊലപാതകം: വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

റിസർവ് ബാങ്ക് ഗവർണറുടെ 'ഡീപ് ഫേക്ക് വീഡിയോ' പ്രചരിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ആർബിഐ

പെരുമ്പാവൂരിൽ തടിലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരുക്ക്

'അഹിന്ദുക്കളെല്ലാം വിആർഎസ് എടുക്കണം അല്ലെങ്കിൽ സ്ഥലം മാറിപ്പോകണം'; വിവാദ ഉത്തരവുമായി തിരുപ്പതി ക്ഷേത്രം

'ചെലവാക്കാൻ കാശില്ല'; വ്ളോഗിങ് അവസാനിപ്പിച്ചതായി നടി മഞ്ജു പത്രോസും സിമിയും