എരുമേലി: കാനന പാതവഴി കടത്തിവിടാത്തതിൽ പ്രതിഷേധിച്ച് ശബരിമല തീർഥാടകർ. എരുമേലി കാളകെട്ടി അഴുതക്കടവിന് സമീപം മുണ്ടക്കയം പമ്പാവാലി സംസ്ഥാന പാത ഉപരോധിച്ചുകൊണ്ടാണ് പ്രതിഷേധം നടന്നത്.
മകരവിളക്കിനു മുന്നോടിയായി മണ്ഡലകാല പൂജകൾക്കുശേഷം ശബരിമല അടച്ചതോടെ പെരിയാർ കടുവ സങ്കേതത്തിലൂടെയുള്ള കാനന പാത വനംവകുപ്പ് അടച്ചിരുന്നു. ഇതാണ് ഭക്തരെ ചൊടിപ്പിച്ചത്. എരുമേലിയിൽ നിന്ന് പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടാത്തതിന്റെ പേരിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് തീർഥാടകർ എരുമേലി-റാന്നി പാത ഉപരോധിച്ചിരുന്നു.