ഇരിങ്ങാലക്കുട: അപ്രതീക്ഷിതമായ അപകടങ്ങളിലൂടെ കിടപ്പു രോഗികളാവുകയും തുടർന്ന് ചികിത്സയിലൂടെയും പരിചരണത്തിലൂടെയും ജീവിതത്തിലേക്ക് തിരിച്ചു വരുകയും ചെയ്തവരുടെ സംഗമം ശ്രദ്ധേയമായി. ഇരിങ്ങാലക്കുട നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ ) സംഘടിപ്പിച്ച സമാഗമം-23 ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു.
നട്ടെല്ലിന് ക്ഷതം, തലച്ചോറിന് ക്ഷതം, പക്ഷാഘാതം എന്നിവ ബാധിച്ച നിപ് മറിലെ സ്പൈനൽ കോഡ് ഇൻജ്വറി യൂണിറ്റിൽ നിന്ന് പരിചരണം ലഭിച്ച 56 പേരും അവരുടെ കുടുംബാഗം ങ്ങളുമാണ് സംഗമത്തിൽ പങ്കെടുത്തത്. മൂന്നു വർഷത്തിനുള്ളിൽ 76 പേരാണ് നിലമറിലെ പരിചരണത്തിലൂടെ ജീവിതം തിരിച്ചു പിടിച്ചത്. പരിചരണത്തിനു ശേഷം ഓരോരുത്തരുടെയും ജീവിത രീതി നിലവിലെ സ്ഥിതി എന്നിവ പരസ്പരം അറിയുന്നതിനും പങ്കു വയ്ക്കുന്നതിനുമായാണ് സംഗമം സംഘടിപ്പിച്ചതെന്ന് നിപ്മർ എക്സിക്യുട്ടീവ് ഡയരക്ടർ സി.ചന്ദ്രബാബു പറഞ്ഞു.
ആളൂർ പഞ്ചായത്ത് അംഗം മേരി ഐസക് അധ്യക്ഷത വഹിച്ചു. ഡിലിജെന്‍റ് ബിഒപിഒ മോഡൽ നിഷാൻ നിസാർ, ഗായികയും മോട്ടിവേഷണൽ സ്പീക്കറുമായ സിയാ ശ്രുതി എന്നിവർ മുഖ്യാതിഥികളായിരുന്നു. നിപ്മർ കൺസൾട്ടന്‍റ് ഫിസിയാട്രിസ്റ്റ് ഡോ: എം.ആർ. സന്തോഷ് ബാബു, തൃശൂർ എഐഎംസ് ഫിസിയാട്രിസ്റ്റ് ഡോ: സിന്ധു വിജയകുമാർ
കൺസൾട്ടന്‍റ് ഫിസിയാട്രിസ്റ്റ് ഡോ: നീന ടിവി എന്നിവർ സംസാരിച്ചു.